06 May Monday

ലൈംഗികാതിക്രമം; പ്രതിക്ക് 5 വർഷം കഠിന തടവും 
പിഴയും

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023
കൊയിലാണ്ടി
പതിനൊന്നുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക്  അഞ്ചുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ.
വിളയാറ്റൂർ ഇരിങ്ങത്ത് കുലുപ്പമലോൽ വീട്ടിൽ ചന്ദ്രനെ(52)യാണ് കൊയിലാണ്ടി അതിവേ​ഗ പ്രത്യേക കോടതി ജഡ്ജ് എം സുഹൈബ് ശിക്ഷിച്ചത്.    2021ൽ ആണ് കേസിനാസ്പദമായ സംഭവം. തറവാട്ടുവീട്ടിൽ വന്ന കുട്ടി  ബന്ധു വീട്ടിലേക്ക്‌ പോകവെ ഇടവഴിയിൽവച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബന്ധുവീട്ടിലെത്തിയ കുട്ടി കാര്യം അമ്മയെ ഫോണില്‍ വിളിച്ചുപറഞ്ഞു. രക്ഷിതാക്കളാണ് ചൈൽഡ് ലൈനിൽ അറിയിച്ചത്. മേപ്പയൂർ പൊലീസ് എസ്ഐമാരായ പി കെ സതീഷ്, പി വി പ്രശോഭ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top