പ്രണയം നടിച്ച് 
പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബാദുഷ


ഫറോക്ക് പ്രണയം നടിച്ച്  പതിനേഴുകാരിയായ വിദ്യാഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി കൈനിയിൽ ബാദുഷ (24)യെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.   കൂട്ടുകാരികൾ വഴി പരിചയപ്പെട്ട പെൺകുട്ടിയെ മൊബൈൽ ഫോൺ വഴിയും മറ്റും ബന്ധപ്പെട്ട്  പ്രണയം നടിച്ച്  യുവാവിന്റെ ബന്ധുവീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്.  പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഫറോക്ക് എസ്എച്ച്ഒ ജി ബാലചന്ദ്രൻ, എസ് ഐ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. Read on deshabhimani.com

Related News