28 March Thursday

പ്രണയം നടിച്ച് 
പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

ബാദുഷ

ഫറോക്ക്
പ്രണയം നടിച്ച്  പതിനേഴുകാരിയായ വിദ്യാഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി കൈനിയിൽ ബാദുഷ (24)യെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.   കൂട്ടുകാരികൾ വഴി പരിചയപ്പെട്ട പെൺകുട്ടിയെ മൊബൈൽ ഫോൺ വഴിയും മറ്റും ബന്ധപ്പെട്ട്  പ്രണയം നടിച്ച്  യുവാവിന്റെ ബന്ധുവീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്. 
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഫറോക്ക് എസ്എച്ച്ഒ ജി ബാലചന്ദ്രൻ, എസ് ഐ അബ്ബാസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top