കാത്തലിക്‌ ബാങ്ക്‌ പണിമുടക്ക്‌ പൂർണം



കോഴിക്കോട്‌ കാത്തലിക്‌ സിറിയൻ ബാങ്ക്‌ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ  നടപടി  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ രണ്ടാം ദിനവും പൂർണം.  ബാങ്ക് സോണൽ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ ഐഎൻടിയുസി  സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്തു. വി ആർ ഗോപകുമാർ അധ്യക്ഷനായി. പി കെ സന്തോഷ്‌,  ബഷീർ, അൽഫോൺസ, സി രാജീവൻ, കെ വി സൂരി എന്നിവർ സംസാരിച്ചു.  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ധർണ നടന്നു. Read on deshabhimani.com

Related News