26 April Friday

കാത്തലിക്‌ ബാങ്ക്‌ പണിമുടക്ക്‌ പൂർണം

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കോഴിക്കോട്‌
കാത്തലിക്‌ സിറിയൻ ബാങ്ക്‌ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ  നടപടി  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന്റെ രണ്ടാം ദിനവും പൂർണം.  ബാങ്ക് സോണൽ ഓഫീസിന്‌ മുന്നിൽ നടന്ന ധർണ ഐഎൻടിയുസി  സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനംചെയ്തു. വി ആർ ഗോപകുമാർ അധ്യക്ഷനായി. പി കെ സന്തോഷ്‌,  ബഷീർ, അൽഫോൺസ, സി രാജീവൻ, കെ വി സൂരി എന്നിവർ സംസാരിച്ചു.  ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ധർണ നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top