കരിപ്പൂരിൽ 
92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി



  കരിപ്പൂർ  വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന്‌  രണ്ടുകിലോ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗമാണ് 92 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. കോഴിക്കോട് തലയാട് സ്വദേശി പി എ ഷമീർ, മലപ്പുറം സ്വദേശി സമീജ് എന്നിവരിൽനിന്നാണ്‌ സ്വർണം പിടികൂടിയത്‌.    ഷമീർ മസ്കത്തിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സമീജ് ജിദ്ദയിൽനിന്ന്‌ സ്പൈസ് ജറ്റിലുമാണ്‌ എത്തിയത്.    ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ,  സൂപ്രണ്ടുമാരായ സി പി സബീഷ്, സന്തോഷ് ജോൺ, ഇമാദേവി, ഇൻസ്പെക്ടർമാരായ എൻ റഹീസ്, കെ കെ പ്രിയ, അർജുൻ കൃഷ്ണ, ചേതൻ ഗുപ്ത, പൊരുഷ് റോയൽ,  വിരേന്ദ്ര പ്രതാപ്, ദിനേഷ് എന്നിവരാണ് സ്വർണം പിടികൂടിയത്. Read on deshabhimani.com

Related News