20 April Saturday

കരിപ്പൂരിൽ 
92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

 

കരിപ്പൂർ 
വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്ന്‌  രണ്ടുകിലോ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗമാണ് 92 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടിയത്. കോഴിക്കോട് തലയാട് സ്വദേശി പി എ ഷമീർ, മലപ്പുറം സ്വദേശി സമീജ് എന്നിവരിൽനിന്നാണ്‌ സ്വർണം പിടികൂടിയത്‌.  
 ഷമീർ മസ്കത്തിൽനിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. സമീജ് ജിദ്ദയിൽനിന്ന്‌ സ്പൈസ് ജറ്റിലുമാണ്‌ എത്തിയത്.  
 ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ,  സൂപ്രണ്ടുമാരായ സി പി സബീഷ്, സന്തോഷ് ജോൺ, ഇമാദേവി, ഇൻസ്പെക്ടർമാരായ എൻ റഹീസ്, കെ കെ പ്രിയ, അർജുൻ കൃഷ്ണ, ചേതൻ ഗുപ്ത, പൊരുഷ് റോയൽ,  വിരേന്ദ്ര പ്രതാപ്, ദിനേഷ് എന്നിവരാണ് സ്വർണം പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top