6.2 കിലോ കഞ്ചാവുമായി 
യുവാവ് പിടിയിൽ



ഫറോക്ക്   റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌ 6.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഫറോക്ക് റെയിൽവേ സ്റ്റേഷന് പിൻവശത്തെ അംബേദ്ക്കർ റോഡിൽനിന്നാണ് മലപ്പുറം തിരുന്നാവായ എടക്കുളം സ്വദേശി ചെറുപറമ്പിൽ ഹൗസിൽ സി പി ശിഹാബി(35)നെ ഫറോക്ക് പൊലീസും സിറ്റി ഡൻസാഫ് സ്ക്വാഡും ചേർന്ന്‌ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതര സംസ്ഥാനങ്ങളിൽനിന്നും കഞ്ചാവെത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണംചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ശിഹാബ് എന്നാണ് കരുതുന്നത്. സമാന കേസുകളിൽ നേരത്തെയും പ്രതിയായിട്ടുണ്ട്‌. എസ് ഐമാരായ വി ആർ അരുൺ, മുഹമ്മദ്  ഹനീഫ, സിപിഒമാരായ അനീഷ്, ജാങ്കിഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ്  പിടികൂടിയത്. Read on deshabhimani.com

Related News