28 March Thursday

6.2 കിലോ കഞ്ചാവുമായി 
യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
ഫറോക്ക് 
 റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന്‌ 6.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഫറോക്ക് റെയിൽവേ സ്റ്റേഷന് പിൻവശത്തെ അംബേദ്ക്കർ റോഡിൽനിന്നാണ് മലപ്പുറം തിരുന്നാവായ എടക്കുളം സ്വദേശി ചെറുപറമ്പിൽ ഹൗസിൽ സി പി ശിഹാബി(35)നെ ഫറോക്ക് പൊലീസും സിറ്റി ഡൻസാഫ് സ്ക്വാഡും ചേർന്ന്‌ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതര സംസ്ഥാനങ്ങളിൽനിന്നും കഞ്ചാവെത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണംചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ശിഹാബ് എന്നാണ് കരുതുന്നത്. സമാന കേസുകളിൽ നേരത്തെയും പ്രതിയായിട്ടുണ്ട്‌.
എസ് ഐമാരായ വി ആർ അരുൺ, മുഹമ്മദ്  ഹനീഫ, സിപിഒമാരായ അനീഷ്, ജാങ്കിഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ്  പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top