കർഷകസംഘം ജില്ലാ സമ്മേളനം: സെമിനാർ സംഘടിപ്പിച്ചു



വടകര  കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകര ഏരിയാ കമ്മിറ്റി  ‘നവകേരള നിർമാണത്തിൽ കാർഷിക മേഖലയുടെ പങ്ക്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ്‌ എഡിറ്ററുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ ആർ ബാലറാം അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി സി ഭാസ്കരൻ, ജില്ലാ എക്സി. അംഗം ടി പി ദാമോദരൻ, ജില്ലാ കമ്മിറ്റി അംഗം പി പി രഞ്ജിനി, എം കെ പി മാവിലായി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം നാരായണൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News