വീടിന്റെ താക്കോൽ കൈമാറി

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വിദ്യാർഥിനി ദിയാദാസിന് മുക്കം 
ഫയർ ഫോഴ്സ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ഫയർ ഫോഴ്സ് മേധാവി 
ബി സന്ധ്യ കൈമാറുന്നു


 മുക്കം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ദിയാ ദാസിന് മുക്കം ഫയർഫോഴ്സും സിവിൽ ഡിഫൻസും  ചേർന്ന്‌   നിർമിച്ച വീടിന്റെ  താക്കാൽ ഫയർഫോഴ്സ് മേധാവി ബി സന്ധ്യ കൈമാറി. ഓമശേരി, പെരിവില്ലിയിൽ കളത്തിൽപറമ്പ്  ശിവദാസന്റെയും ബിൻസിയുടെയും മകളാണ് ദിയ.  ആറു ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിച്ചു നൽകിയത്. മീഞ്ചന്ത ഫയർസ്റ്റേഷനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് താക്കോൽ കൈമാറിയത്.  കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി  രജീഷ്, ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News