26 April Friday

വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വിദ്യാർഥിനി ദിയാദാസിന് മുക്കം 
ഫയർ ഫോഴ്സ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ഫയർ ഫോഴ്സ് മേധാവി 
ബി സന്ധ്യ കൈമാറുന്നു

 മുക്കം

വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി ദിയാ ദാസിന് മുക്കം ഫയർഫോഴ്സും സിവിൽ ഡിഫൻസും  ചേർന്ന്‌   നിർമിച്ച വീടിന്റെ  താക്കാൽ ഫയർഫോഴ്സ് മേധാവി ബി സന്ധ്യ കൈമാറി. ഓമശേരി, പെരിവില്ലിയിൽ കളത്തിൽപറമ്പ്  ശിവദാസന്റെയും ബിൻസിയുടെയും മകളാണ് ദിയ.  ആറു ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിച്ചു നൽകിയത്. മീഞ്ചന്ത ഫയർസ്റ്റേഷനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് താക്കോൽ കൈമാറിയത്.  കോഴിക്കോട് റീജണൽ ഫയർ ഓഫീസർ ടി  രജീഷ്, ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top