എസ് സി അവഗണന; രാമനാട്ടുകര നഗരസഭക്കെതിരെ പികെഎസ്‌ പ്രതിഷേധം

മനാട്ടുകര നഗരസഭാ കാര്യാലയത്തിന് മുമ്പിൽ പി കെ എസ് ഫറോക്ക് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ മാനുക്കുട്ടൻ ഉദ്ഘാടനംചെയ്യുന്നു


രാമനാട്ടുകര  പട്ടികജാതി വിഭാഗങ്ങളോടുള്ള രാമനാട്ടുകര നഗരസഭാ ഭരണസമിതിയുടെ  അവഗണനക്കെതിരെ പട്ടികജാതി ക്ഷേമ സമിതി -  ഫറോക്ക് ഏരിയാ  കമ്മിറ്റി   നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിന്‌  മുമ്പിൽ  ധർണ നടത്തി. പി കെ എസ്  ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മാനുക്കുട്ടൻ   ഉദ്ഘാടനംചെയ്തു.    പട്ടികജാതി വിഭാഗത്തിനായി നീക്കിവച്ച തുക പൂർണമായും  ചെലവഴിക്കുക, വികസന- ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക, പദ്ധതി നടത്തിപ്പിലെ അഴിമതിയും  കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പികെഎസ് ഫറോക്ക് ഏരിയാ സെക്രട്ടറി കെ പ്രകാശൻ, പ്രസിഡന്റ്‌ കെ എം  ഗിരീഷ് കുമാർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ സുധീഷ് കുമാർ, കെ പി സുഭാഷ്  തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News