25 April Thursday

എസ് സി അവഗണന; രാമനാട്ടുകര നഗരസഭക്കെതിരെ പികെഎസ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

മനാട്ടുകര നഗരസഭാ കാര്യാലയത്തിന് മുമ്പിൽ പി കെ എസ് ഫറോക്ക് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ മാനുക്കുട്ടൻ ഉദ്ഘാടനംചെയ്യുന്നു

രാമനാട്ടുകര 
പട്ടികജാതി വിഭാഗങ്ങളോടുള്ള രാമനാട്ടുകര നഗരസഭാ ഭരണസമിതിയുടെ  അവഗണനക്കെതിരെ പട്ടികജാതി ക്ഷേമ സമിതി -  ഫറോക്ക് ഏരിയാ  കമ്മിറ്റി   നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിന്‌  മുമ്പിൽ  ധർണ നടത്തി. പി കെ എസ്  ജില്ലാ വൈസ് പ്രസിഡന്റ്‌ കെ മാനുക്കുട്ടൻ   ഉദ്ഘാടനംചെയ്തു.
   പട്ടികജാതി വിഭാഗത്തിനായി നീക്കിവച്ച തുക പൂർണമായും  ചെലവഴിക്കുക, വികസന- ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക, പദ്ധതി നടത്തിപ്പിലെ അഴിമതിയും  കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പികെഎസ് ഫറോക്ക് ഏരിയാ സെക്രട്ടറി കെ പ്രകാശൻ, പ്രസിഡന്റ്‌ കെ എം  ഗിരീഷ് കുമാർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ സുധീഷ് കുമാർ, കെ പി സുഭാഷ്  തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top