അപകട ഭീഷണിയായി മരത്തടികൾ

കിഴിക്കോട്ട് കടവ് പള്ളിക്ക് സമീപം റോഡരികിൽകൂട്ടിയിട്ട മരത്തടികൾ


നടുവണ്ണൂർ  നടുവണ്ണൂർ മന്ദങ്കാവ് റൂട്ടിലെ കിഴിക്കോട്ട് കടവ് പള്ളിക്ക് സമീപമുള്ള മില്ലിന് മുന്നിൽ റോഡിനോട്‌ ചേർന്ന്‌  മരത്തടികൾ   കൂട്ടിയിട്ടിരിക്കുന്നത്‌  അപകടമുണ്ടാക്കുന്നു. ഇവിടെ കഴിഞ്ഞ മാസം ടുവീലറും കാറും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചിരുന്നു. ഒരു വശത്ത് നിന്ന്  വലിയ വാഹനം  വന്നാൽ മറുവശത്ത് നിന്നുള്ള വാഹനത്തിന്‌ കടന്ന് പോകാൻ കഴിയില്ല. തടി  ടാറിങ്ങിന് മുകളിലേക്ക് കയറി നിൽക്കുകയാണ്.        കേരഫെഡ് ഫാക്ടറികൾ ഉൾപ്പെടെ  സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മന്ദങ്കാവ് പറമ്പിൽകാട് മലയിലേക്ക് ചരക്ക് ലോറികളും മറ്റു വാഹനങ്ങളും കടന്ന് പോകുന്ന വഴിയിലാണ് ഗതാഗത തടസ്സം സൃഷ്‌ടിക്കുന്ന രീതിയിൽ മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. നടുവണ്ണൂർ    Read on deshabhimani.com

Related News