വീടിന്റെ താക്കോൽ കൈമാറി

കാക്കൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച റിനീഷ് - സരിത ദമ്പതികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി താക്കോൽ കൈമാറുന്നു


കാക്കൂർ  ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടത്തിൽ കാക്കൂർ   പഞ്ചായത്തിൽ പണിപൂർത്തിയാക്കിയ  വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്തിലെ 12-ാം വാർഡിൽ റിനീഷ്–-സരിത ദമ്പതികൾക്കായി നിർമിച്ച  വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി എം ഷാജി താക്കോൽ കൈമാറി.  ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ   വി ഷൈലേഷ്, വാർഡ് മെമ്പർമാരായ സിദ്ധിക്ക് വാലത്തിൽ, ഷാജി മംഗലശ്ശേരി, വിഇഒമാരായ ബീന, രാധിക,  വേലായുധൻ കാക്കൂർ, നന്ദൻ കാക്കൂർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News