24 April Wednesday

വീടിന്റെ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കാക്കൂർ പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ വീട് ലഭിച്ച റിനീഷ് - സരിത ദമ്പതികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി താക്കോൽ കൈമാറുന്നു

കാക്കൂർ 

ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടത്തിൽ കാക്കൂർ   പഞ്ചായത്തിൽ പണിപൂർത്തിയാക്കിയ  വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്തിലെ 12-ാം വാർഡിൽ റിനീഷ്–-സരിത ദമ്പതികൾക്കായി നിർമിച്ച  വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി എം ഷാജി താക്കോൽ കൈമാറി.  ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ   വി ഷൈലേഷ്, വാർഡ് മെമ്പർമാരായ സിദ്ധിക്ക് വാലത്തിൽ, ഷാജി മംഗലശ്ശേരി, വിഇഒമാരായ ബീന, രാധിക,  വേലായുധൻ കാക്കൂർ, നന്ദൻ കാക്കൂർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top