മലയോരത്ത്‌ 
ജാഗ്രതാ നിർദേശം



നാദാപുരം   കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ താലൂക്കിലെ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന നാല് വില്ലേജുകളിൽ റവന്യു വകുപ്പ് ജാഗ്രതാ നിർദേശം നൽകി. തിനൂർ, വിലങ്ങാട്, വളയം, വാണിമേൽ വില്ലേജുകളിലാണ് ജാഗ്രതാ നിർദേശം. കഴിഞ്ഞതവണ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖലയിൽ തഹസിൽദാർ ആഷിഖ് തൊടാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. താലൂക്കിൽ കൺട്രോൾ റൂം തുറന്നു. ഇതോടൊപ്പം മറ്റ് പഞ്ചായത്തുകൾക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം നൽകി. താമരശേരി  താമരശേരി, പുതുപ്പാടി പഞ്ചായത്ത്‌ , കോടഞ്ചേരി, തിരുവമ്പാടി പ്രദേശങ്ങളിലെ മലയോര പ്രദേശങ്ങളിലെ താമസിക്കുന്നവർക്കും ജാഗ്രതാനിർദേശം. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ  ബന്ധുമിത്രാധികളുടെ വീടുകളിലേക്കോ, മറ്റു സുരക്ഷിത ഇടങ്ങളിലേക്കോ മാറണം. പുതുപ്പാടി പഞ്ചായത്തിൽ കാക്കവയൽ, മണൽവയൽ  കണ്ണപ്പൻകുണ്ട്  പ്രദേശങ്ങളിലെ  പ്രദേശവാസികൾക്കായി അടിയന്തരഘട്ടങ്ങൾ നേരിടുന്നതിനായി ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും തഹസിൽദാർ സി സുബെർ പറഞ്ഞു Read on deshabhimani.com

Related News