പ്രാദേശിക ഭരണകേന്ദ്രങ്ങൾ 
കേരളത്തിന്റെ ശക്തി: ഡോ. ഐസക്



ഫറോക്ക് പ്രാദേശിക ഭരണകേന്ദ്രങ്ങളാണ് കേരളത്തിന്റെ കരുത്തെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സിപിഐ- എം ഫറോക്ക് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കേരളം വിദ്യാഭ്യാസ-–-ആരോഗ്യമേഖലയിലുൾപ്പെടെ സമഗ്ര പുരോഗതി കൈവരിച്ചു. ഇതിന്റെ പ്രത്യക്ഷ തെളിവാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും കൈവിട്ട് ജനങ്ങൾ സർക്കാർ മേഖലയെ ആശ്രയിക്കാൻ തുടങ്ങിയത്- ഐസക് പറഞ്ഞു. കെ ഗംഗാധരൻ അധ്യക്ഷനായി. ജനറൽ കൺവീനർ ടി രാധാ ഗോപി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News