25 April Thursday

പ്രാദേശിക ഭരണകേന്ദ്രങ്ങൾ 
കേരളത്തിന്റെ ശക്തി: ഡോ. ഐസക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
ഫറോക്ക്
പ്രാദേശിക ഭരണകേന്ദ്രങ്ങളാണ് കേരളത്തിന്റെ കരുത്തെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. സിപിഐ- എം ഫറോക്ക് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച ഓൺലൈൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കേരളം വിദ്യാഭ്യാസ-–-ആരോഗ്യമേഖലയിലുൾപ്പെടെ സമഗ്ര പുരോഗതി കൈവരിച്ചു. ഇതിന്റെ പ്രത്യക്ഷ തെളിവാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും കൈവിട്ട് ജനങ്ങൾ സർക്കാർ മേഖലയെ ആശ്രയിക്കാൻ തുടങ്ങിയത്- ഐസക് പറഞ്ഞു. കെ ഗംഗാധരൻ അധ്യക്ഷനായി. ജനറൽ കൺവീനർ ടി രാധാ ഗോപി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top