കുട്ടികൾക്കൊപ്പം കൂടാൻ അധ്യാപകർ വീടുകളിലേക്ക്

കടലുണ്ടി വട്ടപ്പറമ്പ് ജിഎൽപി സ്‌കൂൾ ഒപ്പം പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ വി അനുഷ ഉദ്ഘാടനം ചെയ്യുന്നു


കടലുണ്ടി  ഓൺലൈൻ ക്ലാസുകളിൽ തളച്ചിടപ്പെട്ട കുട്ടികളുടെ മാനസിക സംഘർഷങ്ങളകറ്റാൻ അധ്യാപകർ വീടുകളിലേക്ക്. കടലുണ്ടി വട്ടപ്പറമ്പ് ജിഎൽപി സ്‌കൂൾ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണ് അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആരായുന്നത്. പരിപാടി കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ്‌ വി  അനുഷ ഉദ്ഘാടനംചെയ്തു. ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി അജിത്ത്കുമാർ മുഖ്യാതിഥിയായി. ഹുസൈൻ കളത്തിൽ അധ്യക്ഷനായി. പ്രധാനാധ്യാപിക റജീന ഇസ്മയിൽ, എം എസ് റഹീമ, ശാന്തി, ലിഞ്ചു, പി റിന്റു, വി നിഷ  എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News