അഗ്നിപഥ് പദ്ധതി നിർത്തലാക്കണം



കോഴിക്കോട്‌ അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കണമെന്ന്‌ കേരള പി എസ്‌ സി എംപ്ലോയീസ് യൂണിയന്റെ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്  എസ്‌ അനിത അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ്‌,  പി എസ് ‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബി ബിജു, സെക്രട്ടറിയറ്റ് അംഗം സി എസ്‌ മനോജ്‌ എന്നിവർ  സംസാരിച്ചു.     ബി നസീർ സ്വാഗതം പറഞ്ഞു.  യാത്രയയപ്പ് സമ്മേളനം മുൻ സെക്രട്ടറിയറ്റ് അംഗം സി സി ഷെറീന ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: ബി നസീർ (പ്രസിഡന്റ്), പി സതീദേവി , എൻ കെ  മുഹമ്മദ്‌ ഷാഫി (വൈസ് പ്രസിഡന്റ്), എം  അനിരുദ്ധൻ  (സെക്രട്ടറി), കെ കെ ഗീത, കെ ജയദേവൻ (ജോ.സെക്രട്ടറി), കെ എൻ നിത്യ  (ട്രഷറർ).   Read on deshabhimani.com

Related News