26 April Friday

അഗ്നിപഥ് പദ്ധതി നിർത്തലാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
കോഴിക്കോട്‌
അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ നിർത്തലാക്കണമെന്ന്‌ കേരള പി എസ്‌ സി എംപ്ലോയീസ് യൂണിയന്റെ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ്  എസ്‌ അനിത അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ്‌,  പി എസ് ‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബി ബിജു, സെക്രട്ടറിയറ്റ് അംഗം സി എസ്‌ മനോജ്‌ എന്നിവർ  സംസാരിച്ചു.     ബി നസീർ സ്വാഗതം പറഞ്ഞു. 
യാത്രയയപ്പ് സമ്മേളനം മുൻ സെക്രട്ടറിയറ്റ് അംഗം സി സി ഷെറീന ഉദ്ഘാടനംചെയ്തു. ഭാരവാഹികൾ: ബി നസീർ (പ്രസിഡന്റ്), പി സതീദേവി , എൻ കെ  മുഹമ്മദ്‌ ഷാഫി (വൈസ് പ്രസിഡന്റ്), എം  അനിരുദ്ധൻ  (സെക്രട്ടറി), കെ കെ ഗീത, കെ ജയദേവൻ (ജോ.സെക്രട്ടറി), കെ എൻ നിത്യ  (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top