കേളു ഏട്ടനെ അനുസ്മരിച്ചു

കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രം നേതൃത്വത്തിൽ സംഘടിപ്പിച്ച കേളുഏട്ടൻ അനുസ്മരണ സമ്മേളനത്തിൽ 
വി എ എൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തുന്നു


കോഴിക്കോട്  സ്വാതന്ത്ര്യസമര സേനാനിയും സിപിഐ എം നേതാവുമായിരുന്ന കേളുഏട്ടന്റെ ചരമവാർഷിക ദിനാചരണം കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. കേളുഏട്ടന്റെ ഛായാചിത്രത്തിൽ പഠനകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഹാരമണിയിച്ചു. അനുസ്മരണ സമ്മേളനത്തിൽ വി എ എൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ മുഹമ്മദ്, എ കെ ശ്രീധരൻ, പുരുഷൻ കടലുണ്ടി, കെ കെ സി പിള്ള, ഡോ. യു ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News