കർഷകരുടെ പോരാട്ടം വർഗസമരത്തിന്റെ 
വിജയം: പി കൃഷ്‌ണ പ്രസാദ്‌

കർഷകസംഘം താമരശേരി ഏരിയാ കമ്മിറ്റി ഓഫീസ് പി കൃഷ്ണ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


താമരശേരി കർഷകസംഘം താമരശേരി ഏരിയാ കമ്മിറ്റി ഓഫീസ് അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് കൺവീനർ പി കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു.  രാജ്യത്ത്  ഡൽഹിയിലെ കർഷകരുടെ വിജയം വർഗസമരത്തിന്റെ വിയജമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കർഷകരെയും തൊഴിലാളികളെയും ഒന്നിപ്പിച്ച് കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഉജ്വലമായ ചെറുത്തുനിൽപ്പ്‌ സംഘടിപ്പിച്ചപ്പോൾ ഒടുവിൽ  പോരാട്ടത്തിന്‌ മുമ്പിൽ മോദിക്കും ബിജെപി സർക്കാരിനും മുട്ടുമടക്കേണ്ടിവന്നു.   മിനിമം സപ്പോർട്ട് പ്രൈസ് നടപ്പിൽ വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി സി വേലായുധൻ അധ്യക്ഷനായി . ജില്ലാ സെക്രട്ടറി പി വിശ്വൻ,  ആർ പി ഭാസ്കരൻ, കെ ബാബു, ടി സി വാസു, കെ സി വേലായുധൻ, വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. വി രവീന്ദ്രൻ സ്വഗതവും  കെ പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News