19 April Friday

കർഷകരുടെ പോരാട്ടം വർഗസമരത്തിന്റെ 
വിജയം: പി കൃഷ്‌ണ പ്രസാദ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കർഷകസംഘം താമരശേരി ഏരിയാ കമ്മിറ്റി ഓഫീസ് പി കൃഷ്ണ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

താമരശേരി
കർഷകസംഘം താമരശേരി ഏരിയാ കമ്മിറ്റി ഓഫീസ് അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് കൺവീനർ പി കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു. 
രാജ്യത്ത്  ഡൽഹിയിലെ കർഷകരുടെ വിജയം വർഗസമരത്തിന്റെ വിയജമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കർഷകരെയും തൊഴിലാളികളെയും ഒന്നിപ്പിച്ച് കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഉജ്വലമായ ചെറുത്തുനിൽപ്പ്‌ സംഘടിപ്പിച്ചപ്പോൾ ഒടുവിൽ  പോരാട്ടത്തിന്‌ മുമ്പിൽ മോദിക്കും ബിജെപി സർക്കാരിനും മുട്ടുമടക്കേണ്ടിവന്നു.   മിനിമം സപ്പോർട്ട് പ്രൈസ് നടപ്പിൽ വരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി സി വേലായുധൻ അധ്യക്ഷനായി . ജില്ലാ സെക്രട്ടറി പി വിശ്വൻ,  ആർ പി ഭാസ്കരൻ, കെ ബാബു, ടി സി വാസു, കെ സി വേലായുധൻ, വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. വി രവീന്ദ്രൻ സ്വഗതവും  കെ പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top