അറബിക് ആംഗ്യഭാഷ 
പരിശീലനത്തിന് തുടക്കം



ഫറോക്ക്   ബധിര വിദ്യാർഥികൾക്കായുള്ള അറബിക് ആംഗ്യ ഭാഷാ ലിപി പ്രത്യേക പരിശീലനം തുടങ്ങി.  കൊളത്തറ കലിക്കറ്റ് സ്കൂൾ ഫോർ ദ ഹാൻഡികാപ്ഡ് വിദ്യാലയത്തിലെ  അമ്പതോളം ബധിര വിദ്യാർഥികൾക്കാണ് പരിശീലനം. പഠന സഹായത്തിനായി ഹസൈൻ കാളൻതോട് എബിലിറ്റി ഫൗണ്ടേഷനുമായി ചേർന്ന് തയ്യാറാക്കിയ അറബിക് ആംഗ്യ ഭാഷാ പുസ്തകവും കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ചടങ്ങിൽ ആംഗ്യ ഭാഷാ പുസ്തകം തയ്യാറാക്കിയ ഹസൈൻ കാളൻതോടിനെ ആദരിച്ചു.  പ്രിൻസിപ്പൽ വി കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി അബ്ദുൽ റസാഖ് അധ്യക്ഷനായി. പരിശീലനത്തിന് ഹസൈൻ കാളൻതോട്, പുളിക്കൽ എബിലിറ്റി കോളേജ് പ്രിൻസിപ്പൽ നസീം മടവൂർ എന്നിവർ നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി, എ കെ ആരിഫ, കെ അബ്ദുറസാഖ്, പി ഐ മുഹമ്മദ് ഷാഫി, എം ഷബീർ, പി വാഹിദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News