29 March Friday

അറബിക് ആംഗ്യഭാഷ 
പരിശീലനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
ഫറോക്ക്  
ബധിര വിദ്യാർഥികൾക്കായുള്ള അറബിക് ആംഗ്യ ഭാഷാ ലിപി പ്രത്യേക പരിശീലനം തുടങ്ങി.  കൊളത്തറ കലിക്കറ്റ് സ്കൂൾ ഫോർ ദ ഹാൻഡികാപ്ഡ് വിദ്യാലയത്തിലെ  അമ്പതോളം ബധിര വിദ്യാർഥികൾക്കാണ് പരിശീലനം. പഠന സഹായത്തിനായി ഹസൈൻ കാളൻതോട് എബിലിറ്റി ഫൗണ്ടേഷനുമായി ചേർന്ന് തയ്യാറാക്കിയ അറബിക് ആംഗ്യ ഭാഷാ പുസ്തകവും കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു.
ചടങ്ങിൽ ആംഗ്യ ഭാഷാ പുസ്തകം തയ്യാറാക്കിയ ഹസൈൻ കാളൻതോടിനെ ആദരിച്ചു.  പ്രിൻസിപ്പൽ വി കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി അബ്ദുൽ റസാഖ് അധ്യക്ഷനായി. പരിശീലനത്തിന് ഹസൈൻ കാളൻതോട്, പുളിക്കൽ എബിലിറ്റി കോളേജ് പ്രിൻസിപ്പൽ നസീം മടവൂർ എന്നിവർ നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി, എ കെ ആരിഫ, കെ അബ്ദുറസാഖ്, പി ഐ മുഹമ്മദ് ഷാഫി, എം ഷബീർ, പി വാഹിദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top