ഡിവൈഎഫ്ഐ 
ജില്ലാ യുവതി കൺവൻഷൻ



 കോഴിക്കോട്‌ ഡിവൈഎഫ്ഐ ജില്ലാ യുവതി കൺവൻഷൻ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയ്ഘോഷ്  ഉദ്ഘാടനംചെയ്തു. കെ എം നിനു കൺവീനറും പി വി അമൃത, എം വി നീതു എന്നിവർ ജോയിന്റ്‌ കൺവീനർമാരുമായി 37 അംഗ യുവതി സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് അധ്യക്ഷനായി. ടി കെ സുമേഷ്, കെ എം നിനു, ദിപു പ്രേംനാഥ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി സി ഷൈജു സ്വാഗതവും പി വി അമൃത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News