ചക്കിട്ടപാറയിൽ സമഗ്ര 
സുരക്ഷാ പദ്ധതി നടപ്പാക്കുന്നു

ചക്കിട്ടപാറ സമഗ്ര സുരക്ഷാ പദ്ധതി ചർച്ചചെയ്യാൻ ചേർന്ന യോഗം


പേരാമ്പ്ര  ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഒരുക്കാൻ പദ്ധതി തയ്യാറാകുന്നു. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്, ചക്കിട്ടപാറ പഞ്ചായത്ത്,  ബംഗളൂരു  ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ ചേർന്നാണ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പുവരുത്തും. രണ്ടാംഘട്ടമായി വിദ്യാഭ്യാസ, കായിക മേഖലയിലും ടൂറിസം രംഗത്തും സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ബാങ്ക് ഹാളിൽ ചേർന്ന ചർച്ചയിൽ  പഞ്ചായത്ത് പ്രസിഡന്റ്‌  കെ സുനിൽ, വൈസ് പ്രസിഡന്റ്‌   ചിപ്പി മനോജ്, ബാങ്ക്  പ്രസിഡന്റ്‌ പി പി രഘുനാഥ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ടോമി കുരിശിങ്കൽ, ഡയറക്ടർ ബിജു ടോം, ജോസി പീറ്റർ, പഞ്ചായത്തംഗങ്ങൾ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News