26 April Friday

ചക്കിട്ടപാറയിൽ സമഗ്ര 
സുരക്ഷാ പദ്ധതി നടപ്പാക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ചക്കിട്ടപാറ സമഗ്ര സുരക്ഷാ പദ്ധതി ചർച്ചചെയ്യാൻ ചേർന്ന യോഗം

പേരാമ്പ്ര
 ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും സാമൂഹ്യ സുരക്ഷ ഒരുക്കാൻ പദ്ധതി തയ്യാറാകുന്നു. ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്, ചക്കിട്ടപാറ പഞ്ചായത്ത്,  ബംഗളൂരു  ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ ചേർന്നാണ് സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങൾക്കും ഇൻഷുറൻസ്‌ പരിരക്ഷ ഉറപ്പുവരുത്തും. രണ്ടാംഘട്ടമായി വിദ്യാഭ്യാസ, കായിക മേഖലയിലും ടൂറിസം രംഗത്തും സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കും. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ബാങ്ക് ഹാളിൽ ചേർന്ന ചർച്ചയിൽ  പഞ്ചായത്ത് പ്രസിഡന്റ്‌  കെ സുനിൽ, വൈസ് പ്രസിഡന്റ്‌   ചിപ്പി മനോജ്, ബാങ്ക്  പ്രസിഡന്റ്‌ പി പി രഘുനാഥ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ടോമി കുരിശിങ്കൽ, ഡയറക്ടർ ബിജു ടോം, ജോസി പീറ്റർ, പഞ്ചായത്തംഗങ്ങൾ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top