മലബാർ കലാപം 
നൂറാം വാർഷികം: സംസ്ഥാന സമാപനം വടകരയിൽ



വടകര ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഏറനാട്ടിലെ ജനങ്ങൾ നടത്തിയ   ചെറുത്തുനിൽപ്പ് സമരമായ  മലബാർ കലാപത്തിന്റെ നൂറാം വാർഷിക സമാപനം  ഞായറാഴ്ച വടകര മുനിസിപ്പൽ ടൗൺ ഹാളിൽ  നടക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ്‌ പരിപാടി.   രാവിലെ 10ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മലബാർ കലാപം വസ്തുതയും പാഠവും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം മേധാവി എ എം ഷിനാസ് വിഷയാവതരണം നടത്തും. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌   ഡോ. കെ ദിനേശൻ, കെ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ, സോമൻ മുതുവന, കെ ബാലൻ, എം ജനാർദനൻ, പി കെ ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News