20 April Saturday

മലബാർ കലാപം 
നൂറാം വാർഷികം: സംസ്ഥാന സമാപനം വടകരയിൽ

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
വടകര
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഏറനാട്ടിലെ ജനങ്ങൾ നടത്തിയ   ചെറുത്തുനിൽപ്പ് സമരമായ  മലബാർ കലാപത്തിന്റെ നൂറാം വാർഷിക സമാപനം  ഞായറാഴ്ച വടകര മുനിസിപ്പൽ ടൗൺ ഹാളിൽ  നടക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ്‌ പരിപാടി. 
 രാവിലെ 10ന്  മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മലബാർ കലാപം വസ്തുതയും പാഠവും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ എറണാകുളം മഹാരാജാസ് കോളേജ് ചരിത്ര വിഭാഗം മേധാവി എ എം ഷിനാസ് വിഷയാവതരണം നടത്തും. നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌   ഡോ. കെ ദിനേശൻ, കെ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.  ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ, സോമൻ മുതുവന, കെ ബാലൻ, എം ജനാർദനൻ, പി കെ ബാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top