ഉദ്ഘാടനത്തിനുമുന്നേ തകർന്ന്‌ റോഡ്‌

നാദാപുരം കിഴക്കെമഠം - വയൽ സ്കൂൾ റോഡ് ഉദ്ഘാടനത്തിനുമുമ്പേ 
തകർന്ന നിലയിൽ


നാദാപുരം ഉദ്ഘാടനത്തിനുമുമ്പ്‌ റോഡ് തകർന്നതായി പരാതി. നാദാപുരം പഞ്ചായത്ത്‌ ഇരുപത്തിയൊന്നാം വാർഡിലെ കിഴക്കെമഠം–-വയൽ സ്കൂൾ റോഡാണ്‌ ഉദ്‌ഘാടനത്തിന്‌ മുന്നേ പൊട്ടിപ്പൊളിഞ്ഞത്‌. മുഖ്യമന്ത്രിയുടെ പ്രളയ പുനരുദ്ധാരണ ഫണ്ടിൽനിന്ന്‌ പത്തുലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ തൂണേരി ബ്ലോക്ക് പൊതുമരാമത്ത് വിഭാഗം എൻജിനിയർക്ക് പരാതി നൽകി. റോഡിന്റെ കരാറെടുത്തയാൾ പഞ്ചായത്തിലെ 2, 3 വാർഡുകളിലെ  റോഡുകളിലും സമാനമായ നിർമാണമാണ്‌  നടത്തിയതെന്നും ആക്ഷേപമുണ്ട്‌. ഇതിനെതിരെയും നാട്ടുകാർ പരാതി നൽകിയിരുന്നു. കൃത്യമായി നിർമാണ പ്രവൃത്തി നടത്താതിരുന്നിട്ടും കരാറുകാരന് ബിൽ തുക ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന ആക്ഷേപവും ശക്തമാണ്‌. Read on deshabhimani.com

Related News