3386 പേർക്ക്‌ കോവിഡ്‌, രോഗമുക്തി 740



കോഴിക്കോട്‌ സമ്പർക്കത്തിലൂടെ പോസിറ്റീവായ 3285 പേരുൾപ്പെടെ ബുധൻ 3386 കോവിഡ്‌ കേസുകൾകൂടി റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 55, സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ള 21,  ആരോഗ്യ പ്രവർത്തകർ 25 എന്നിവരും പട്ടികയിലുണ്ട്‌.  8637 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോൾ 40.53 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. രോഗം സ്ഥിരീകരിച്ച് 17,055 പേർ ചികിത്സയിലുണ്ട്‌. പുതുതായി വന്ന 3108 പേരുൾപ്പെടെ 21,942 ആളുകൾ നിരീക്ഷണത്തിലുണ്ട്‌. ഇതുവരെ 12,17,369 പേർ നിരീക്ഷണം പൂർത്തിയാക്കി. 4586 കോവിഡ്‌ മരണങ്ങൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തു. Read on deshabhimani.com

Related News