25 April Thursday

3386 പേർക്ക്‌ കോവിഡ്‌, രോഗമുക്തി 740

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കോഴിക്കോട്‌
സമ്പർക്കത്തിലൂടെ പോസിറ്റീവായ 3285 പേരുൾപ്പെടെ ബുധൻ 3386 കോവിഡ്‌ കേസുകൾകൂടി റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത 55, സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ള 21,  ആരോഗ്യ പ്രവർത്തകർ 25 എന്നിവരും പട്ടികയിലുണ്ട്‌.  8637 പേരെ പരിശോധനയ്‌ക്ക് വിധേയരാക്കിയപ്പോൾ 40.53 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌.
രോഗം സ്ഥിരീകരിച്ച് 17,055 പേർ ചികിത്സയിലുണ്ട്‌. പുതുതായി വന്ന 3108 പേരുൾപ്പെടെ 21,942 ആളുകൾ നിരീക്ഷണത്തിലുണ്ട്‌. ഇതുവരെ 12,17,369 പേർ നിരീക്ഷണം പൂർത്തിയാക്കി. 4586 കോവിഡ്‌ മരണങ്ങൾ ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top