ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു

ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടപ്പോൾ


താമരശേരി  താമരശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. ബുധൻ വൈകിട്ട്‌ അഞ്ചോടെയാണ്‌ അപകടം. വയനാട്ടിൽനിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ പോവുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട്‌ മറിയുകയായിരുന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ താമരശേരി പൊലീസും ചുരം സംരക്ഷണസമിതിപ്രവർത്തകരും കയർ ഉപയോഗിച്ച്‌ വാഹനം വശങ്ങളിലേക്ക്‌ വലിച്ചുമാറ്റി.  വാഹനങ്ങൾ ഒരുവശത്തുകൂടി കടത്തിവിട്ടാണ്‌ ഗതാഗതം നിയന്ത്രിച്ചത്‌. അടിവാരത്തുനിന്ന്‌ ക്രെയിൻ എത്തിച്ച്‌ ഏഴോടെ വാഹനം പൂർണമായി നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.     Read on deshabhimani.com

Related News