രണ്ടാം ദിനത്തിൽ 652 പേർക്ക് വാക്സിൻ



  കോഴിക്കോട്‌ ജില്ലയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ  രണ്ടാം ദിനത്തിൽ 11 സെന്ററുകളിലായി 652 പേർക്ക് വാക്സിൻ നൽകി.  ഗവ. മെഡിക്കൽ കോളജിൽ 67 പേർക്കും ഗവ.  ജനറൽ ഹോസ്പിറ്റലിൽ 56 പേർക്കും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ 55 പേർക്കുമാണ് വാക്സിൻ നൽകിയത്. നാദാപുരം താലൂക്ക് ആശുപത്രി  43, പേരാമ്പ്ര താലൂക്ക് ആശുപത്രി  83,  മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്റർ 36, നരിക്കുനി കമ്യൂണിറ്റി ഹെൽത്ത് സെന്റർ 70,  പനങ്ങാട് എഫ്എച്ച്സി  69, ജില്ലാ ആയുർവേദ ഹോസ്പിറ്റൽ 69, ഫറോക്ക് ഇഎസ്ഐ ഹോസ്പിറ്റൽ 65, ആസ്റ്റർ മിംസ്‌ ഹോസ്പിറ്റൽ 39 എന്നിങ്ങനെയാണ്‌ മറ്റിടങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം. Read on deshabhimani.com

Related News