പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചു; 
രണ്ടു പേർ അറസ്റ്റിൽ

കുമ്മങ്കോട് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച്‌ കൊണ്ടുപോകുന്നു


നാദാപുരം  കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയിൽ കെട്ടി വലിച്ച സംഭവത്തിൽ രണ്ടു പേരെ  നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മങ്കോട്ടെ മാംസ വിൽപ്പനശാല നടത്തിപ്പുകാരായ പുളിക്കൂൽ ഉസ്മാൻ (45), തയുള്ളതിൽ ബീരാൻ (40) എന്നിവർക്കെതിരെയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയൽ നിയമപ്രകാരം കേസെടുത്തത്.  ഓട്ടോറിക്ഷയും  കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറിൽ ബന്ധിച്ച്‌ ഓടിക്കുകയായിരുന്നു.  സോഷ്യൽ മീഡിയിൽ  പ്രചരിച്ചതോടെയാണ്‌ പുറം ലോകം അറിഞ്ഞത്. Read on deshabhimani.com

Related News