28 March Thursday

പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ചു; 
രണ്ടു പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

കുമ്മങ്കോട് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച്‌ കൊണ്ടുപോകുന്നു

നാദാപുരം 
കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയിൽ കെട്ടി വലിച്ച സംഭവത്തിൽ രണ്ടു പേരെ  നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മങ്കോട്ടെ മാംസ വിൽപ്പനശാല നടത്തിപ്പുകാരായ പുളിക്കൂൽ ഉസ്മാൻ (45), തയുള്ളതിൽ ബീരാൻ (40) എന്നിവർക്കെതിരെയാണ് മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയൽ നിയമപ്രകാരം കേസെടുത്തത്.
 ഓട്ടോറിക്ഷയും  കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറിൽ ബന്ധിച്ച്‌ ഓടിക്കുകയായിരുന്നു.  സോഷ്യൽ മീഡിയിൽ  പ്രചരിച്ചതോടെയാണ്‌ പുറം ലോകം അറിഞ്ഞത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top