ജില്ലാ ചെസ്‌ മത്സര വിജയികൾ



കോഴിക്കോട്‌ ഓൾ കോഴിക്കോട്‌ ചെസ്‌ അസോസിയേഷൻ ആഭിമുഖ്യത്തിൽ അണ്ടർ–-17, അണ്ടർ 9 വിഭാഗങ്ങളിലുള്ള ചെസ്‌ മത്സരങ്ങൾ പൂർത്തിയായി. മലാപ്പറമ്പ്‌ കാസ്‌പറോവ്‌ ചെസ്‌ അക്കാദമിയിൽ നടന്ന മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ (ഓപ്പൺ) മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയത്തിലെ പി അഭിരത്‌ ചാമ്പ്യനായി. ഇ എം സത്യചിത്തിനാണ്‌ രണ്ടാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചിങ്ങപുരം ജികെജിഎം എച്ച്‌എസ്‌എസിലെ കെ എൻ ഋതിക ജേതാവായി. കാസ്‌പറോവ്‌ ചെസ്‌ അക്കാദമിയിലെ ദീപ്‌ത മിഥുനിനാണ്‌ രണ്ടാം സ്ഥാനം. അണ്ടർ ഒമ്പത്‌ ഓപ്പൺ വിഭാഗത്തിൽ ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ അവ്യുക്ത്‌ കെ സചിൻ ചാമ്പ്യനായി. കാസ്‌പറോവ്‌ ചെസ്‌ അക്കാദമിയിലെ നിഥിക്‌ സാർത്ഥകിനാണ്‌ രണ്ടാംസ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചെറുവണ്ണൂർ സരസ്വതി വിദ്യാനികേതനിലെ കെ ലക്ഷ്‌മി ജേതാവായി. എസ്‌ ഗീതികയ്‌ക്കാണ്‌ രണ്ടാംസ്ഥാനം. Read on deshabhimani.com

Related News