24 April Wednesday

ജില്ലാ ചെസ്‌ മത്സര വിജയികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
കോഴിക്കോട്‌
ഓൾ കോഴിക്കോട്‌ ചെസ്‌ അസോസിയേഷൻ ആഭിമുഖ്യത്തിൽ അണ്ടർ–-17, അണ്ടർ 9 വിഭാഗങ്ങളിലുള്ള ചെസ്‌ മത്സരങ്ങൾ പൂർത്തിയായി. മലാപ്പറമ്പ്‌ കാസ്‌പറോവ്‌ ചെസ്‌ അക്കാദമിയിൽ നടന്ന മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ (ഓപ്പൺ) മലാപ്പറമ്പ്‌ വേദവ്യാസ വിദ്യാലയത്തിലെ പി അഭിരത്‌ ചാമ്പ്യനായി. ഇ എം സത്യചിത്തിനാണ്‌ രണ്ടാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചിങ്ങപുരം ജികെജിഎം എച്ച്‌എസ്‌എസിലെ കെ എൻ ഋതിക ജേതാവായി. കാസ്‌പറോവ്‌ ചെസ്‌ അക്കാദമിയിലെ ദീപ്‌ത മിഥുനിനാണ്‌ രണ്ടാം സ്ഥാനം.
അണ്ടർ ഒമ്പത്‌ ഓപ്പൺ വിഭാഗത്തിൽ ഗോവിന്ദപുരം കേന്ദ്രീയ വിദ്യാലയത്തിലെ അവ്യുക്ത്‌ കെ സചിൻ ചാമ്പ്യനായി. കാസ്‌പറോവ്‌ ചെസ്‌ അക്കാദമിയിലെ നിഥിക്‌ സാർത്ഥകിനാണ്‌ രണ്ടാംസ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചെറുവണ്ണൂർ സരസ്വതി വിദ്യാനികേതനിലെ കെ ലക്ഷ്‌മി ജേതാവായി. എസ്‌ ഗീതികയ്‌ക്കാണ്‌ രണ്ടാംസ്ഥാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top