ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവായി



പേരാമ്പ്ര കൊല്ലം -നെല്യാടി - മേപ്പയ്യൂർ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. റോഡ് കടന്നുപോകുന്ന വിയ്യൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകളിലെ 1.6555 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. പേരാമ്പ്ര മണ്ഡലത്തിൽ പ്രധാന ജില്ലാ റോഡായി വികസിപ്പിക്കുന്ന 9.8 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡ് നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്ന്‌ 39 കോടി രൂപയാണ് അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല. Read on deshabhimani.com

Related News