19 April Friday
കൊല്ലം- നെല്യാടി - മേപ്പയ്യൂർ റോഡ് നവീകരണം

ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
പേരാമ്പ്ര
കൊല്ലം -നെല്യാടി - മേപ്പയ്യൂർ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവായി. റോഡ് കടന്നുപോകുന്ന വിയ്യൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ, മേപ്പയ്യൂർ വില്ലേജുകളിലെ 1.6555 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. പേരാമ്പ്ര മണ്ഡലത്തിൽ പ്രധാന ജില്ലാ റോഡായി വികസിപ്പിക്കുന്ന 9.8 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം നെല്യാടി മേപ്പയ്യൂർ റോഡ് നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്ന്‌ 39 കോടി രൂപയാണ് അനുവദിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണ ചുമതല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top