കർഷക സമരത്തിന്‌ പിന്തുണയേറുന്നു



കോഴിക്കോട്‌ അന്നം വിളമ്പുന്ന കർഷകൻ നടത്തുന്ന സമരപോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള അനിശ്‌ചിതകാല സത്യഗ്രഹ സമരത്തിന്‌ പിന്തുണയേറുന്നു.  27‐ാം നാളിൽ നിരവധിയാളുകളാണ്‌ സമരപ്പന്തലിലെത്തിയത്‌. കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ സമരം ഉദ്‌ഘാടനം ചെയ്‌തു. ടി ഷിജു അധ്യക്ഷനായി. വി വി വിജയൻ, ചായിച്ചുട്ടി, സി കെ വിജയ‌കൃഷ്‌ണൻ, കെ സുരേഷ്‌, കെ ശേഖർ എന്നിവർ സംസാരിച്ചു. സി പി അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News