വൈറസിനെതിരെ വാക്സിനെടുത്ത് മലയോരവും



  മുക്കം മലയോരത്ത് ആദ്യഘട്ട കോവിഡ് വാക്സിനേഷൻ തുടങ്ങി. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു വാക്‌സിനേഷൻ. ആദ്യദിനം 71 ആരോഗ്യ പ്രവർത്തകർക്കാണ്‌ വാക്‌സിൻ നൽകിയത്‌. എല്ലാ മുൻകരുതലുകളോടും കൂടിയായിരുന്നു കുത്തിവയ്‌പ്പ്‌‌. ഇതിനായി എല്ലാ സംവിധാനങ്ങളും സിഎച്ച്സിയിൽ ഒരുക്കിയിരുന്നു.  സിഎച്ച്സി മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന കോവിഡ് ബ്ലോക്ക് നോഡൽ ഓഫീസർകൂടിയായ ഡോ. സി കെ ഷാജി ആദ്യ കുത്തിവയ്‌പ്പെടുത്തു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷയായി. ഡോ. സി കെ ഷാജി സ്വാഗതം പറഞ്ഞു. കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും സന്നിഹിതരായിരുന്നു. മലയോര പഞ്ചായത്തുകളിലെ ഏക വാക്സിൻ വിതരണകേന്ദ്രമാണ് മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രം. Read on deshabhimani.com

Related News