20 April Saturday

വൈറസിനെതിരെ വാക്സിനെടുത്ത് മലയോരവും

സ്വന്തം ലേഖകൻUpdated: Monday Jan 18, 2021
 
മുക്കം
മലയോരത്ത് ആദ്യഘട്ട കോവിഡ് വാക്സിനേഷൻ തുടങ്ങി. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലായിരുന്നു വാക്‌സിനേഷൻ. ആദ്യദിനം 71 ആരോഗ്യ പ്രവർത്തകർക്കാണ്‌ വാക്‌സിൻ നൽകിയത്‌. എല്ലാ മുൻകരുതലുകളോടും കൂടിയായിരുന്നു കുത്തിവയ്‌പ്പ്‌‌. ഇതിനായി എല്ലാ സംവിധാനങ്ങളും സിഎച്ച്സിയിൽ ഒരുക്കിയിരുന്നു. 
സിഎച്ച്സി മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന കോവിഡ് ബ്ലോക്ക് നോഡൽ ഓഫീസർകൂടിയായ ഡോ. സി കെ ഷാജി ആദ്യ കുത്തിവയ്‌പ്പെടുത്തു. മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷയായി. ഡോ. സി കെ ഷാജി സ്വാഗതം പറഞ്ഞു. കൗൺസിലർമാരും ആരോഗ്യ പ്രവർത്തകരും സന്നിഹിതരായിരുന്നു. മലയോര പഞ്ചായത്തുകളിലെ ഏക വാക്സിൻ വിതരണകേന്ദ്രമാണ് മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top