ഓമശേരിയിൽ കടകളിൽ പരിശോധന



ഓമശേരി  ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ഓമശേരി പഞ്ചായത്തിലെ 38 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഓമശേരി ടൗൺ, താഴെ ഓമശേരി, അമ്പലത്തിങ്ങൽ, വേനപ്പാറ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ–-മാംസ സ്റ്റാളുകൾ പലചരക്കുകടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാത്തതും വൃത്തിഹീനമായതും മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലാത്തതുമായ സ്ഥാപനങ്ങൾ കണ്ടെത്തി നോട്ടീസ്‌ നൽകി.  ഹെൽത്ത് ഇൻസ്പെക്ടർ സി ടി ഗണേശന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ഒ മഞ്ജുഷ, ടി സജീർ എന്നിവർ പരിശോധന നടത്തി. വരും ദിവസങ്ങളിലും തുടരുമെന്ന്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ബി സായ്നാഥ് അറിയിച്ചു.   Read on deshabhimani.com

Related News