19 April Friday

ഓമശേരിയിൽ കടകളിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
ഓമശേരി 
ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ഓമശേരി പഞ്ചായത്തിലെ 38 സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഓമശേരി ടൗൺ, താഴെ ഓമശേരി, അമ്പലത്തിങ്ങൽ, വേനപ്പാറ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, മത്സ്യ–-മാംസ സ്റ്റാളുകൾ പലചരക്കുകടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാത്തതും വൃത്തിഹീനമായതും മാലിന്യം സംസ്‌കരിക്കാൻ സംവിധാനമില്ലാത്തതുമായ സ്ഥാപനങ്ങൾ കണ്ടെത്തി നോട്ടീസ്‌ നൽകി.  ഹെൽത്ത് ഇൻസ്പെക്ടർ സി ടി ഗണേശന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി ഒ മഞ്ജുഷ, ടി സജീർ എന്നിവർ പരിശോധന നടത്തി. വരും ദിവസങ്ങളിലും തുടരുമെന്ന്‌ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ബി സായ്നാഥ് അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top