മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ട പ്രതി 
പിടിയിൽ



കോഴിക്കോട്  മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ രക്ഷപ്പെട്ട പ്രതിയെ കർണാടകയിൽനിന്ന് പിടികൂടി. മഞ്ചേരി കുണ്ടുപറമ്പ് പുതുവയൽ വിനേഷിനെയാണ് കർണാടക പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ്‌ വിനേഷിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌.  കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ രക്ഷപ്പെട്ടത്‌. ട്രെയിൻ വഴി മംഗലാപുരത്തെത്തി അവിടെനിന്ന്‌ സ്കൂട്ടർ മോഷ്ടിച്ചാണ് ധർമസ്ഥലത്തെത്തിയത്. പെട്രോൾ തീർന്നതോടെ സ്‌കൂട്ടർ ഉപേക്ഷിച്ച് മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കവേയാണ് പിടിയിലായത്. പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News